തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു
തെലുങ്ക് നടി ഗായത്രി വാഹനാപകടത്തിൽ മരിച്ചു. 26 വയസ്സായിരുന്നു. ഹൈദരാബാദിലെ ഗച്ചിബൗളിയിലുണ്ടായ കാറപടകത്തിലാണ് മരണം. ഡോളി ഡിക്രൂസ് എന്ന പേരിലാണ് ഗായത്രി അറിയപ്പെട്ടിരുന്നത്. ഹോളി ആഘോഷത്തിന് ശേഷം സുഹൃത്തുമൊത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം
ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാർ പാഞ്ഞുകയറി വഴിയാത്രക്കാരിയായ സ്ത്രീയും മരിച്ചു. ഗായത്രിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് റാത്തോഡിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെലുങ്ക് വെബ് സീരീസുകളിലെ സജീവ സാന്നിധ്യമായിരുന്നു ഗായത്രി.