കോവിഡ് വ്യാപനം; തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ.വിമാനത്താവളം, ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാൻ ഓട്ടോ, ടാക്സികൾ എന്നിവ അനുവദിക്കും.
28,561പേർക്കാണ് തമിഴ്നാട്ടിൽ വ്യാഴാഴ്ച കോവിഡ് ബാധിച്ചത്. തമിഴ്നാട്ടിൽ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 30,42,796 ആയി.കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോളജുകളിലെ സെമസ്റ്റർ പരീക്ഷകൾ ഫെബ്രുവരി ഒന്ന് മുതൽ 20 വരെ ഓൺലൈനായി നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി അറിയിച്ചിരുന്നു.