Tuesday, January 7, 2025
KeralaTop News

സംസ്ഥാനത്തിന് ആശ്വാസം: കോവിഡ് വ്യാപനം കുറയുന്നു, ഇന്ന് ലോക്ഡൗൺ ഇല്ല

സംസ്ഥാനത്ത് ആശ്വാസമേകി കോവിഡ് വ്യാപനം കുറയുന്നു. വാക്‌സിന്‍ എടുത്തവരില്‍ രോഗലക്ഷണമുള്ളവര്‍ മാത്രം ഡോക്ടറെ സമീപിച്ചാല്‍ മതിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കോവിഡ് പോസിറ്റീവ് ആയ ആളുകള്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തേണ്ടതില്ലെന്നും നിർദേശമുണ്ട്.

പ്രതിദിന കോവിഡ് കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറവുണ്ട്. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ എണ്ണവും കുറവാണ്.

ഈ മാസം 3 മുതല്‍ 9 വരെ ശരാശരി 2,42,278 കേസുകള്‍. ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകൾ വേണ്ടിവന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ചവരുടെ എണ്ണം ഒരു ശതമാനം ആയി. വാക്‌സിന്‍ എടുക്കാത്ത ആളുകള്‍ രോഗലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം.

ഇന്ന് ലോക്ഡൗൺ ഇല്ല

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പൂർണമായും ഒഴിവാക്കിയ ശേഷമുളള ആദ്യ ഞായറാഴ്ചയാണ് ഇന്ന്. ലോക്ഡൗൺ പരിശോധനകളും നിയന്ത്രണങ്ങളും ഇന്ന് ഉണ്ടാവില്ല. മറ്റു ദിവസങ്ങളിലെ പോലെ തന്നെ ഇന്നും എല്ലാ മേഖലകളും പ്രവർത്തിക്കും. കഴിഞ്ഞ കോവിഡ് അവലോകന യോഗത്തിലാണ് ഞായറാഴ്ച ലോക്ഡൗണും നൈറ്റ് കർഫ്യൂവും പിൻവലിക്കാൻ തീരുമാനിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *