24 മണിക്കൂറിനിടെ 6563 പേർക്ക് കൂടി കൊവിഡ്; 132 പേർ മരിച്ചു
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6563 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 7.3 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 132 പേർ കൊവിഡ് ബാധിച്ച് ഒരു ദിവസത്തിനിടെ മരിച്ചു
രാജ്യത്ത് ഇതിനോടകം 3,47,46,838 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,77,554 ആയി ഉയർന്നു. ഇന്നലെ 8077 പേർ കൊവിഡിൽ നിന്ന് മുക്തി നേടി. ഇതിനോടകം 3,41,87,017 പേരാണ് രോഗമുക്തരായത്.
നിലവിൽ 82,267 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതുവരെ 137.67 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.