ഭരണകാര്യങ്ങളിൽ പക്ഷപാതിത്വം പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി
ഭരണകാര്യങ്ങളിൽ പക്ഷപാതിത്വം പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി. രാഷ്ട്രീയത്തിലും സമൂഹത്തിലും സർക്കാരിനെ അധികാരത്തിൽ ഏറ്റിയവരും ഏറ്റാതിരിക്കാൻ ശ്രമിച്ചവരുമുണ്ടാകും. എന്നാൽ അധികാരത്തിലെത്തിയാൽ ഒരു തരത്തിലുമുള്ള പക്ഷപാതിത്വം പാടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
ഭരണകാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം. സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് എന്ന ആശയം മുന്നോട്ടുവെച്ചത് ഒരു ഉദ്യോഗസ്ഥനാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു.
മൂന്ന് ദിവസത്തെ പരിശീലനമാണ് മന്ത്രിമാർക്ക് നൽകുന്നത്. ഭരണമേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനാവശ്യമായ പിന്തുണ നൽകുകയാണ് ലക്ഷ്യം. മുതിർന്ന ഉദ്യോഗസ്ഥരും മുൻ ചീഫ് സെക്രട്ടറിമാരുമാണ് ക്ലാസുകൾ നയിക്കുന്നത്.