പിൻവലിച്ച 2000 രൂപ നോട്ടുകൾ, 2.31 കോടി രൂപ, ഒരുകിലോ സ്വര്‍ണം; രാജസ്ഥാനിലെ സർക്കാർ ഓഫീസിൽ റെയ്ഡ്
രാജസ്ഥാനിലെ സർക്കാർ ഓഫീസിൽ നിന്നും വൻ തോതിൽ പണവും സ്വർണ്ണവും കണ്ടെടുത്തു.2.31 കോടി രൂപയുടെ പണവും 1 കിലോ സ്വർണ്ണവുമാണ് കണ്ടെടുത്തത്. കണ്ടെത്തിയവയിൽ ഭൂരിഭാഗവും പിൻവലിച്ച 2000 രൂപ നോട്ടുകൾ. ജയ്പൂരിലെ യോജന ഭവനിലാണ് സംഭവം.
കെട്ടിടത്തിന്റ ബേസ്മെന്റിലെ അലമാരിയിൽ നിന്നാണ് പണവും സ്വർണ്ണവും കണ്ടെടുത്തത്. ജീവനക്കാരാണ് പണം കണ്ടെത്തിയ വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ ഏഴ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്തു.
അതേസമയം രാജ്യത്ത് 2000 രൂപയുടെ ഇന്ത്യൻ കറൻസി റിസർവ് ബാങ്ക് പിൻവലിച്ച ദിവസം രാത്രിയാണ് സര്‍ക്കാര്‍ കെട്ടിടത്തിന്‍റെ ബേസ്മെന്‍റില്‍ നിന്ന് വൻ തോതില്‍ അനധികൃത പണം പിടിച്ചെടുത്തത്.