Sunday, January 5, 2025
National

വി കെ ശശികലയുടെ 2000 കോടി രൂപയുടെ ആസ്തികൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു

തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സുഹൃത്ത് വി കെ ശശികലയുടെ 2000 കോടി രൂപയുടെ സ്വത്തുവകകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് നടപടി.

 

300 കോടിയുടെ ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തികളിൽ ഉൾപ്പെടുന്നു. സിരുതാവൂർ, കോടനാട് എന്നീ പ്രദേശങ്ങളിലാണ് വസ്തുവകകൾ സ്ഥിതി ചെയ്യുന്നത്. ശശികലയുടെ ബന്ധുക്കളുടെ പേരിലാണ് സ്വത്തുക്കളുള്ളത്.

 

 

Leave a Reply

Your email address will not be published. Required fields are marked *