ഗ്ലോബൽ ബുദ്ധിസ്റ്റ് ഉച്ചകോടി ഇന്ന് ഡൽഹിയിൽ ആരംഭിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്ഘാടകൻ
ഗ്ലോബൽ ബുദ്ധിസ്റ്റ് ഉച്ചകോടി ഇന്ന് ഡൽഹിയിൽ ആരംഭിക്കും. രണ്ടു ദിവസത്തേതാണ് ഉച്ചകോടി. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉച്ചകോടി ഉത്ഘാടനം ചെയ്തു സംസാരിക്കും. ടിബറ്റൻ ആത്മീയ ആചാര്യൻ ദലയ് ലാമ ഉച്ചകോടിയിൽ പങ്കെടുക്കാനായി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബുദ്ധ സന്യാസിമാർ, പണ്ഡിതൻമാർ, എന്നിവർക്കൊപ്പം 30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും. ആദ്യമായാണ് ഇത്തരത്തിൽ ഒരു ഉച്ചകോടിക്ക് ഇന്ത്യ സാക്ഷ്യം വഹിക്കുന്നത്. ഡൽഹിയിലെ അശോക ഹോട്ടലിലാണ് ഉച്ചകോടി ചേരുക.