വിശ്വസിക്കാനാകില്ല: പാർലമെന്റിൽ നിയമങ്ങൾ പിൻവലിച്ചേ ശേഷമെ സമരം നിർത്തൂവെന്ന് രാകേഷ് ടിക്കായത്ത്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. പാർലമെന്റിൽ നിയമങ്ങൾ പിൻവലിച്ചേ ശേഷമെ സമരം നിർത്തൂ. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ വിശ്വസിക്കാനാകില്ലെന്നും കർഷകർ പറയുന്നു
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന തീരുമാനം കർഷകരുടെ വിജയമാണെന്ന് അഖിലേന്ത്യാ കിസാൻ സഭ പ്രതികരിച്ചു. നിയമങ്ങൾ മാത്രമല്ല, കർഷകരോടുള്ള നയങ്ങളും മാറണം. പ്രശ്‌നങ്ങൾക്ക് പൂർണമായ പരിഹാരം വേണം. സമരം പിൻവലിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും കിസാൻ മോർച്ച അറിയിച്ചു.