മോൻസൺ കേസിൽ അന്വേഷണം ആരംഭിച്ചതായി ഇഡി; ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി
മോൻസൺ മാവുങ്കാൽ കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ അന്വേഷിക്കാൻ അധികാരമുള്ളൂവെന്നും മറ്റ് വിഷയങ്ങൾ സിബിഐ പോലുള്ള ഏജൻസികൾ അന്വേഷിക്കുന്നതാണ് ഉചിതമെന്നും ഇഡി പറഞ്ഞു
മോൻസണുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്നും ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നുണ്ട്. കേസിൽ അനിത പുല്ലയിലിന്റെ പങ്ക് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.