Saturday, October 19, 2024
National

കർണാടക കോൺഗ്രസിൽ ഭിന്നത; ഭാരത് ജോഡോ യാത്രക്ക് പ്രവർത്തകരില്ല, സിദ്ധരാമയ്യ സഹകരിക്കുന്നില്ല-ഡി.കെ.ശിവകുമാർ

ബെം​ഗളൂരു : ഭാരത് ജോഡോ യാത്രയുടെ പേരിൽ കർണാടക കോൺഗ്രസിൽ ഭിന്നത . സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം പരസ്യമായി . ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി ചേർന്ന യോ​ഗത്തിലാണ്  സിദ്ധരാമയ്യ പക്ഷവും ഡി.കെ. ശിവകുമാർ പക്ഷവും തമ്മിൽ ഉള്ള തർക്കം മറ നീക്കി വീണ്ടും പുറത്തുവന്നത്. രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവശ്യത്തിനുള്ള പ്രവർത്തകരെ പോലും ഉറപ്പാക്കാനായിട്ടില്ലെന്ന് ഡി കെ ശിവകുമാർ യോഗത്തിൽ തുറന്നടിച്ചു . ഇങ്ങനെ പോയാൽ എങ്ങനെ യാത്ര നടത്തുമെന്ന് ഡി കെ ശിവകുമാർ യോ​ഗത്തിൽ ചോദിച്ചു.

ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് 5000 പ്രവർത്തകരെ എങ്കിലും അണിനിരത്തണമെന്ന് സിദ്ധരാമയ്യയോട് ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു എങ്കിലും അനുകൂലമായ ഒരു നീക്കവും ഉണ്ടായില്ലെന്ന് ഡി.കെ.ശിവകുമാർ യോ​ഗത്തിൽ പറഞ്ഞു. മുതിർന്ന നേതാവ് ആർവി ദേശ്പാണ്ഡെയെ യാത്രാ ചുമതലാ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സിദ്ധരാമയ്യയുമായി അടുപ്പമുള്ള നേതാവാണ് ആർ വി ദേശ്പാണ്ഡെ. 

Leave a Reply

Your email address will not be published.