Saturday, January 4, 2025
National

കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന് കൊവിഡ് സ്ഥിരീകരിച്ചു

കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണന് കൊവിഡ്. സെപ്റ്റംബര്‍ 21 തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

നിയസഭാ സമ്മേളനത്തിന് എത്തുന്ന എല്ലാവരും കൊവിഡ് പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുള്ളൂവെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
കൊവിഡ് പരിശോധന നടത്തിയെന്നും റിസള്‍ട്ട് പോസിറ്റീവാണെന്നും നാരായണ്‍ പറഞ്ഞു. കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെന്നും ഹോം ഐസൊലേഷനില്‍ തുടരുമെന്നും ഇദ്ദേഹം പറഞ്ഞു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ക്വാറന്റൈനില്‍ പോകണമെന്നും ഇദ്ദേഹം നിര്‍ദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *