ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: 2 കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പൊലീസും സൈന്യവും പ്രദേശം വളഞ്ഞിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ തെരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നേരത്തെ മൂന്ന് തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.