രണ്ട് മലയാളികൾ തമിഴ്നാട്ടിൽ കൊല്ലപ്പെട്ട നിലയിൽ
ധർമ്മപുരി: രണ്ട് മലയാളികളെ തമിഴ്‌നാട്ടില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി നെവിന്‍ സുഹൃത്ത് എറണാകുളം സ്വദേശി ശിവകുമാര്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ധര്‍മ്മപുരിയില്‍ റോഡരികിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സഞ്ചരിച്ച കാറിന് സമീപം ശരീരമാസകലം പരിക്കേറ്റ നിലയിലാണ് ഇവരെ കണ്ടെത്തിയത്
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും അതേസമയം ഇരുവരുടേതും കൊലപാതകമാണോയെന്ന് പരിശോധിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.