Tuesday, April 15, 2025
National

കോവിഡ് വ്യാപനം; പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ

 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ. ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറി ആരതി അഹൂജ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിലാണ് ഇക്കാര്യം ആവ​ശ്യപ്പെടുന്നത്. പല പ്രദേശങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് ടെസ്റ്റുകളുടെ എണം വർധിപ്പിക്കണമെന്ന് കത്തിൽ പറയുന്നു.

ലോകാരോഗ്യ സംഘടന അപകടകാരിയെന്ന് വിലയിരുത്തിയ ഒമിക്രോൺ വകഭേദമാണ് രാജ്യത്ത് പടരുന്നുന്നത്. പരിശോധനകൾ കൂട്ടുന്നതിനൊപ്പം പുതിയ ക്ലസ്റ്ററുകളും ഹോട്ട്സ്‍പോട്ടുകളും തിരിച്ചറിഞ്ഞ് രോഗബാധ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *