Sunday, January 5, 2025
National

കാർ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്ക്

ഫുട്പാത്തിലേക്ക് കാർ പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരുക്ക്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സ്കൂളിന് സമീപത്തെ ഫുട്പാത്തിൽ നിൽക്കുകയായിരുന്ന കുട്ടികൾക്ക് മേൽ പാഞ്ഞുകയറുകയായിരുന്നു. രണ്ട് കുട്ടികൾ അപകടനില തരണം ചെയ്തെങ്കിലും ഒരാൾ ഗുരുതരാവസ്ഥയിലാണ്. വടക്കൻ ഡൽഹിയിലെ ഗുലാബി ബാഗിലെ ലീലാവതി സ്‌കൂളിന് സമീപമാണ് സംഭവം.

ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. സംഭവം തെരുവിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ദൃശ്യങ്ങളിൽ നിയന്ത്രണം വിട്ട കാർ കുട്ടികളുടെ മുകളിലൂടെ പാഞ്ഞുകയറുന്നതും ദൂരെ നിർത്തിയിടുന്നതും കാണാം. കാറിൽ നിന്ന് പുറത്തിറങ്ങിയ ഡ്രൈവറെ നാട്ടുകാർ മർദ്ദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

30 കാരനായ ഡ്രൈവർ പ്രതാപ് നഗറിൽ താമസക്കാരനാണെന്നാണ് റിപ്പോർട്ട്. സ്‌കൂളിന് സമീപം വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും കുട്ടികളെ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (നോർത്ത്) സാഗർ സിംഗ് കൽസിയെ ഉദ്ധരിച്ച് ഇന്ത്യ ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. പത്തും നാലും വയസ്സുള്ള രണ്ട് കുട്ടികൾ അപകടനില തരണം ചെയ്തതായും ആറ് വയസ്സുള്ള കുട്ടി നിരീക്ഷണത്തിലാണെന്നും ഡിസിപി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *