തെന്നിന്ത്യന്‍ സിനിമ-സീരിയല്‍ താരം ഉമാ മഹേശ്വരി അന്തരിച്ചു
ചെന്നൈ: പ്രമുഖ സിനിമ- സീരിയല്‍ നടി ഉമാ മഹേശ്വരി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാല്‍പ്പത് വയസായിരുന്നു. മാസങ്ങളായി രോഗ ബാധിതയായിരുന്നു ഉമ ഞായറാഴ്ച രാവിലെ ഛര്‍ദ്ദിച്ചതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.
തെന്നിന്ത്യന്‍ ചലചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഉമ മഹേശ്വരി അടുത്ത കാലത്ത് സീരിയലുകളിലൂടെയാണ് ശ്രദ്ധനേടിയത്. പ്രമുഖ തമിഴ് സീരിയലായ ‘മെട്ടി ഒളിയിലെ’ വിജി എന്ന കഥാപാത്രമാണ് അതിലേറ്റവുമധികം പ്രശംസ പിടിച്ചുപറ്റിയത്. ഒരു കഥയുടെ കഥൈ, മഞ്ഞല്‍ മഹിമയ് തുടങ്ങി മറ്റ് സീരിയലുകളിലും ഉമ അഭിനയിച്ചിട്ടുണ്ട്.
വെട്രി കോടി കാട്ട്, ഉന്നൈ നിനൈത്, അല്ലി അര്‍ജ്ജുന എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മലയാളത്തില്‍ 2002-ല്‍ പുറത്തുവന്ന ബെന്നി പി തോമസിന്റെ ‘ഈ ഭാര്‍ഗവി നിലയം’ എന്ന സിനിമയിലും ഉമ മഹേശ്വരി ഒരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട്.