ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന് കാരണമെന്ത്? അപകട സ്ഥലത്ത് ദില്ലിയിൽ നിന്നെത്തിയ റെയിൽവെ ഉദ്യോഗസ്ഥരുടെ പരിശോധന
ദില്ലി:ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന്‍റെ കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ദില്ലിയിൽനിന്നെത്തിയ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ അപകട സ്ഥലത്ത് പരിശോധന തുടരുകയാണ്. ഗുഡ്സ് ട്രെയിൻ സിഗ്നൽ തെറ്റിച്ച് പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പരിക്കേറ്റ അറുപത് പേരാണ് നോർത്ത് ബംഗാൾ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. മരിച്ചവരുടെ മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. അപകടത്തിന് കാരണം റെയിൽ മന്ത്രാലയത്തിന്‍റെ കെടുകാര്യസ്ഥതയാണെന്ന വിമർശനം ശക്തമാക്കിയ പ്രതിപക്ഷം അശ്വിനി വൈഷ്ണവ് രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമാക്കുന്നുണ്ട്.