കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 35,871 പേർക്ക് കൊവിഡ്
രാജ്യത്തെ കൊവിഡ് കേസുകൾ വീണ്ടും കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.15 കോടിയായി.
172 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. 1,59,216 പേർ രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. 1,10,63,025 പേർ ഇതിനോടകം രോഗമുക്തി നേടി.
നിലവിൽ 2,52,364 പേരാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ഇതിനോടകം 3.71 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു