Tuesday, April 15, 2025
National

നിക്കിയും സഹിലും തമ്മിൽ വിവാഹിതരായിരുന്നു; നിക്കി യാദവ് കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പൊലീസ്

നിക്കി യാദവ് കൊലക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ഡൽഹി പോലീസ്. നിക്കിയും സഹിലും തമ്മിൽ വിവാഹിതരായിരുന്നുവെന്നും കൃത്യം നടത്തിയത് സഹിലിന്റെ കുടുംബത്തിന്റെ അറിവോടെയാണെന്നും പോലീസ് വ്യക്തമാക്കി.കേസിൽ സഹിലിന്റെ പിതാവ് അടക്കം അഞ്ചുപേർ അറസ്റ്റിലായി.

നിക്കി സഹിലിന്റെ ജീവിതപങ്കാളി മാത്രമല്ല ഭാര്യയാണെന്നാണ് ഡൽഹി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹിലും നിക്കിയും 2020 ഒക്ടോബറിൽ നോയിഡയിലെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിട്ടുണ്ട്.ഇരുവരുടെയും വിവാഹ സർട്ടിഫിക്കറ്റും കണ്ടെടുത്തതായി പോലീസ് വ്യക്തമാക്കി. സഹിലിന്റെ കുടുംബം നിക്കിയുമായുള്ള ബന്ധം അംഗീകരിച്ചില്ല. സഹിലിനെ മറ്റൊരു വിവാഹത്തിന് കുടുംബം നിർബന്ധിക്കുകയും ചെയ്തതായി പോലീസ് വ്യക്തമാക്കി.അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഡൽഹി പൊലീസിന്റെ നിർണായക വെളിപ്പെടുത്തൽ.

നിക്കി യാദവിനെ കൊലപ്പെടുത്തിയത് സഹലിന്റെ പിതാവിന്റെയും സഹോദരന്റെയും അറിവോടെയാണ് .സഹലിന്റെ പിതാവ് വിരേന്ദർ സിംഗ് കൂടാതെ രണ്ട് സഹോദരന്മാരും,ഡൽഹി പോലീസിലെ കോൺസ്റ്റബിൾ അടക്കം രണ്ടു സുഹൃത്തുക്കൾക്കും ഗുഡാലോചനയിൽ പങ്കുണ്ടെന്ന് കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തു.കേസിൽ ഉൾപ്പെട്ട എല്ലാവർക്കും ശിക്ഷ ഉറപ്പാക്കണം എന്ന് നിക്കിയുടെ പിതാവ് ആവശ്യപ്പെട്ടു.സഹിൽ മറ്റൊരു വിവാഹം കഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.മൊബൈൽ കേബിൾ ഉപയോഗിച്ച് കഴുത്തുഞ്ഞെരിച്ച് കൊന്ന നിക്കിയുടെ മൃതദേഹം ഫെബ്രുവരി 14നാണ് സഹലിന്റെ കുടുംബം നടത്തുന്ന റസ്റ്റോറന്റിലെ ഫ്രിഡ്ജിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *