യുക്രെയ്നിലേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ
ന്യൂഡെൽഹി: യുക്രെയ്നിലേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വന്ദേഭാരത് മിഷന്റെ ഭാഗമായാണ് വിമാനസർവീസുകൾ.
ഫെബ്രുവരി 22, 24, 26 തീയതികളിലാണ് സർവീസുകൾ. യുക്രെയ്നിലെ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇന്ത്യയിലേക്കുമാണ് സർവീസ്.