ഇന്ത്യന്‍ ഷൂട്ടിങ് കോച്ച് മൊണാലി ബ്ലാക്ക് ഫംഗസ് ബാധിച്ച് മരിച്ചു
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഷൂട്ടിങ് കോച്ചും ടെക്നിക്കല്‍ ഒഫീഷ്യലുമായ മൊണാലി (44) ഗോര്‍ഹെ ബ്ലാക്ക് ഫംഗസ് ബാധിച്ചു മരിച്ചു. കോവിഡ് ബാധിച്ച് ആഴ്ചകളോളം ആശുപത്രിയിലായിരുന്നു. പിന്നീട് നെഗറ്റിവ് ആയെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിച്ചതോടെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.
കണ്ണിനും മൂക്കിനും ഫംഗസ് ബാധിച്ച് ആരോഗ്യം വഷളായതിനു പിന്നാലെ വ്യാഴാഴ്ച രാവിലെ മരിക്കുകയായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന മൊണാലിയുടെ പിതാവ് മനോഹര്‍ ഗോര്‍ഹെയും(73) മരിച്ചു.