സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ഡി.വൈ ചന്ദ്രചൂഡ് നിയമിതനായി
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. രാജ്യത്തെ അമ്പതാമത് ചീഫ് ജസ്സ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം 9ന് ചുമതലയേല്‍ക്കും. നിലവിലെ ചീഫ് ജസ്റ്റിസ് യു.യു ലളിത് നവംബര്‍ 8ന് വിരമിക്കും.
കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിസ് യു യു ലളിതിന്റെ പിന്മാഗിയായി ഡി.വൈ ചന്ദ്രചൂഡിനെ ശുപാര്‍ശ ചെയ്തത്. രണ്ട് വര്‍ഷത്തേക്ക്, 2024 നവംബര്‍ 10 വരെയാണ് ചന്ദ്രചൂഡിന്റെ കാലാവധി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പിതാവ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡും 7 വര്‍ഷത്തിലേറെ സുപ്രിംകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.