Saturday, January 4, 2025
National

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71ാം പിറന്നാൾ; ആഘോഷ പരിപാടികളുമായി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 71ാം പിറന്നാൾ. സേവാ ഓർ സമർപ്പൺ അഭിയാൻ എന്ന പേരിൽ രാജ്യത്ത് മൂന്നാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. വാക്‌സിൻ സ്വീകരിക്കുന്ന ആളുകൾക്ക് പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ നമോ ആപ്പ് വഴി പ്രചരിപ്പിക്കും

 

ഗംഗാനദിയിൽ 71 ഇടങ്ങളിൽ ശുചീകരണം നടത്തും. ഗാന്ധി ജയന്തി ദിനത്തിൽ ഖാദി ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള ആഹ്വാനവും നൽകും. ബൂത്ത് തലത്തിൽ പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ച് അഞ്ച് കോടി പോസ്റ്റ് കാർഡുകൾ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു. പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളിൽ ബിജെപി ദേശീയ സെക്രട്ടറിമാർക്ക് ചുമതല നൽകിയിട്ടുണ്ട്

കേരളത്തിലും ബിജെപി വലിയ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് എല്ലാ ആരാധനാലയങ്ങളിലും പ്രാർഥന നടത്തും. ഓരോ സമുദായത്തിന്റെയും ആചാരമനുസരിച്ചാകും പ്രാർഥന.

Leave a Reply

Your email address will not be published. Required fields are marked *