കാശ്മീരിൽ പരീക്ഷണാർഥം 4ജി ഇന്റർനെറ്റ് സൗകര്യം പുന:സ്ഥാപിച്ചു
ജമ്മു കാശ്മീരിൽ അതിവേഗ ഇന്റര്‍നെറ്റ് പുന:സ്ഥാപിച്ചു. പരീക്ഷണാര്‍ഥം രണ്ടു ജില്ലകളിലാണു ഞായറാഴ്ച 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത്. അതിവേഗ ഇന്റര്‍നെറ്റ് റദ്ദാക്കി ഒരു വര്‍ഷത്തിനുശേഷമാണു നടപടി.
ഗന്ദേര്‍ബാള്‍, ഉദംപുര്‍ ജില്ലകളിലാണ് 4ജി ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത്. ഞായറാഴ്ച രാത്രി ഒന്‍പതു മുതല്‍ 4ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങി. സെപ്റ്റംബര്‍ എട്ടു വരെ ഇന്റര്‍നെറ്റ് ഇത്തരത്തില്‍ ലഭ്യമായി തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്