ഹൃദയാഘാതം: നടൻ കോട്ടയം പ്രദീപ് അന്തരിച്ചു
നടൻ കോട്ടയം പ്രദീപ് അന്തരിച്ചു. 61 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്ത് വെച്ച് പുലർച്ചെ നാല് മണിയോടെയാണ് മരണം സംഭവിച്ചത്. അറുപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്കുള്ള കടന്നുവരവ്
ഗൗതം മേനോൻ സംവിധാനം ചെയ്ത വിണ്ണെ താണ്ടി വരുവായ എന്ന ചിത്രത്തിലെ വേഷമാണ് പ്രദീപിനെ ശ്രദ്ധേയനാക്കിയത്. പിന്നീട് നിരവധി മലയാള ചിത്രങ്ങളിലെ സാന്നിധ്യമായി. ഭാര്യ മായ, മകൻ വിഷ്ണു, മകൾ വൃന്ദ. ഒരു വടക്കൻ സെൽഫി, കുഞ്ഞിരാമായണം, കട്ടപ്പനയിലെ ഹൃഥ്വിക് റോഷൻ, തോപ്പിൽ ജോപ്പൻ തുടങ്ങിയവയാണ് പ്രദീപ് അഭിനയിച്ച ചിത്രങ്ങൾ