ആന്ധ്രയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ വനിതാ നേതാവ് അടക്കം ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മുതിർന്ന വനിതാ മാവോയിസ്റ്റ് നേതാവ് അടക്കം ആറ് പേരാണ് കൊല്ലപ്പെട്ടതെന്ന് ആന്ധ്ര ഡിജിപി അറിയിച്ചു
ബുധനാഴ്ച പുലർച്ചെ മാവോയിസ്റ്റുകളും നക്‌സൽവിരുദ്ധ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. തീഗലമെട്ട വനപ്രദേശത്ത് വെച്ചായിരുന്നു ഏറ്റുമുട്ടൽ. ആറ് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. എകെ 47 അടക്കമുള്ള ആയുധങ്ങളും കണ്ടെത്തിയതായി പോലീസ് പറയുന്നു.