Saturday, October 19, 2024
National

അയോധ്യയിൽ രാമായൺ സർവകലാശാല സ്ഥാപിക്കും; ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശിലെ ക്ഷേത്രനഗരമായ അയോധ്യയിൽ രാമായൺ സർവകലാശാല സ്ഥാപിക്കും. ഇത് സംബന്ധിച്ച് മഹർഷി മഹേഷ് യോഗി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചു. ഇക്കാര്യത്തിൽ മഹർഷി മഹേഷ് യോഗി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദേശം യോഗി സർക്കാർ അംഗീകരിച്ചു.

വെള്ളിയാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യുപി മന്ത്രിസഭാ യോഗം വ്യവസായ, ടൂറിസം വകുപ്പുകളുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങൾക്ക് അംഗീകാരം നൽകി. യുപിയിൽ വ്യവസായ യൂണിറ്റുകൾ സ്ഥാപിക്കുന്ന സംരംഭകർക്ക് ഇനി മുതൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ നൂറ് ശതമാനം ഇളവ് ലഭിക്കും. സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ അഞ്ച് സർവകലാശാലകൾ സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശത്തിന് സർക്കാർ അംഗീകാരം നൽകി.

അയോദ്ധ്യയിൽ മഹർഷി മഹേഷ് യോഗി രാമായൺ സർവകലാശാല, ബിൽഹോർ കാൺപൂരിൽ മഹർഷി മഹേഷ് യോഗി കാർഷിക സർവകലാശാല, ആഗ്രയിൽ ശാരദ സർവകലാശാല, ഹാപൂരിൽ ജിഎസ് സർവകലാശാല, ബറേലിയിൽ ഫ്യൂച്ചർ സർവകലാശാല എന്നിവ സ്ഥാപിക്കുന്നതിനുള്ള നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.

അയോദ്ധ്യയെ ആഗോള ടൂറിസം ഹോട്ട്സ്പോട്ടായി മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. ഡിസ്നിലാൻഡ് മാതൃകയിൽ ‘രാമ ലാൻഡ്’ എന്ന പേരിൽ തീം പാർക്ക് വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ‌അയോദ്ധ്യ സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്ക് സരയൂ നദിയിലൂടെയുള്ള രാമായൺ ക്രൂയിസിൽ യാത്ര ചെയ്യാനും പ്രശസ്തമായ ഇടങ്ങൾ കാണാനും അവസരമൊരുക്കുന്ന ആഡംബര ബോട്ട് സർവീസ് വരും മാസങ്ങളിൽ അവതരിപ്പിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.