ഹിജാബ് നിരോധനം: ഹർജിക്ക് അടിയന്തര പ്രാധാന്യമില്ല, ഹോളിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി
ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി. അടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ കർണാടക സർക്കാർ ഉത്തരവ് ഹൈക്കോടതിയുടെ വിശാല ബഞ്ച് ഇന്നലെ ശരിവെച്ചിരുന്നു
കേസിൽ 11 ദിവസം വാദം കേട്ട ശേഷമായിരുന്നു ഹൈക്കോടതി വിധി. സർക്കാരിന്റെ ഉത്തരവിൽ മൗലികാവകാശം ലംഘിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല. യൂണിഫോം നിർബന്ധമാക്കാൽ മൗലികാവകാശ ലംഘനമല്ലെന്നും കോടതി നിരീക്ഷിച്ചു. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു.