കർഷകരെ വണ്ടിയിടിച്ച് കൊന്ന മകനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനെ മർദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി
ലഖിംപൂർഖേര കൂട്ടക്കൊലപാതക കേസിലെ പ്രതിയായ മകനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനെ മർദിക്കാനൊരുങ്ങി കേന്ദ്രമന്ത്രി അജയ് മിശ്ര. മാധ്യമപ്രവർത്തകനെ മന്ത്രി കോളറിൽ പിടിച്ച് തള്ളുന്നതും മൈക്ക് ഓഫ് ചെയ്യാൻ ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്കെതിരെ വധശ്രമത്തിന് കൂടി കേസെടുത്തിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യമാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്. ഇത്തരം മണ്ടത്തരങ്ങൾ ചോദിക്കരുത്, നിങ്ങൾക്ക് ഭ്രാന്താണോയെന്നും ചോദിച്ചാണ് കേന്ദ്രമന്ത്രി മാധ്യമപ്രവർത്തകനെ ഉപദ്രവിച്ചത്.