എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി; ഡ്രൈവറും കസ്റ്റഡിയിൽ
മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെയും വണ്ടിയെയും ഈഞ്ചക്കലിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് എസ് വി പ്രദീപിനെ ഇടിച്ച ശേഷം ലോറി നിർത്താതെ പോയത്.
തിരുവനന്തപുരം കാരയ്ക്കാണ്ഡലം സിഗ്നലിന് സമീപത്ത് വെച്ചായിരുന്നു അപകടം. ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയതിനാൽ വാഹനം കണ്ടെത്താൻ സാധിച്ചിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളെ വെച്ചായിരുന്നു അന്വേഷണം നടന്നത്.