Thursday, January 9, 2025
National

ഇന്ത്യന്‍ റെയില്‍വേ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഞായറാഴ്ച വരെ നിയന്ത്രണം

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഞായറാഴ്ച വരെ നിയന്ത്രണം. കൊവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കി സാധാരണ പ്രവര്‍ത്തനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഞായറാഴ്ച വരെ രാത്രി ഏഴ് മണി മുതല്‍ പുലര്‍ച്ചെ 5.30 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക.

ടിക്കറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഈ സമയത്ത് ലഭ്യമാകില്ലെന്ന് റെയില്‍വേ അറിയിച്ചു. കൂടാതെ ബുക്കിംഗ്, റിസര്‍വേഷന്‍, ബുക്കിംഗ് റദ്ദാക്കല്‍, മറ്റ് അന്വേഷണങ്ങള്‍ എന്നിവയും സാധ്യമാകില്ലെന്നാണ് അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *