Saturday, January 4, 2025
Kerala

കൊച്ചിയില്‍ ബസ് നിയന്ത്രണം വിട്ട് പതിമൂന്ന് വാഹനങ്ങളില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

 

എറണാകുളം: കൊച്ചിയില്‍ ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട ബസ് നിരവധി വാഹനങ്ങളില്‍ ഇടിച്ചു. പതിമൂന്ന് വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്. കാറുകളില്‍ ഉണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി . ഇടക്കൊച്ചിയില്‍ നിന്ന് കാക്കനാടേക്ക് പോയ ബസാണ് അപകടം വരുത്തിയത്. ഫൈന്‍ആര്‍ട്‌സ് ഹാളിന് സമീപം ഫോര്‍ ഷോര്‍ റോഡില്‍ ആണ് അപകടം ഉണ്ടായത്. 11മണിയോടെ ആയിരുന്നു സംഭവം .പോലീസെത്തി വാഹനങ്ങള്‍ മാറ്റിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *