മുൻ കേന്ദ്രമന്ത്രിയും കേരളാ ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു
മുൻ കേന്ദ്രമന്ത്രിയും കേരളാ ഗവർണറുമായിരുന്ന ആർ എൽ ഭാട്ടിയ അന്തരിച്ചു. കൊവിഡ് ബാധിച്ച് ഇന്നലെ രാത്രി അമൃത്സറിലെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 99 വയസ്സായിരുന്നു. 2004-2008 കാലഘട്ടത്തിൽ കേരളത്തിന്റെ ഗവർണറായിരുന്നു
1972, 1980 തുടങ്ങി 1999 വരെയുള്ള വർഷങ്ങളിൽ പാർലമെന്റ് അംഗമായിരുന്നു. 1982 മുതൽ 1984 വരെ പഞ്ചാബ് പിസിസി അധ്യക്ഷനായും പ്രവർത്തിച്ചു. 1991ൽ എഐസിസി ജനറൽ സെക്രട്ടറിയായി.