Wednesday, January 8, 2025
National

മേഘാലയിൽ നാല് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

മേഘാലയിൽ നാല് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. എൻപിപി യുടെ രണ്ടും ,ഒരു സ്വതന്ത്രനും, 1 തൃണമൂൽ കോൺഗ്രസ് എംഎൽഎയും ആണ് ബിജെപിയിൽ ചേർന്നത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശർമ അംഗത്വം നൽകി സ്വീകരിച്ചു. അതേസമയം അടുത്ത വർഷം ആദ്യം മേഘാലയയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

അതിനിടെ മേഘാലയയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ‘മിഷന്‍ മേഘാലയ’യ്ക്ക് തുടക്കം കുറിച്ചു. മണ്ണിന്റെ മക്കളാണ് സംസ്ഥാനം ഭരിക്കുന്നതെന്നും മേഘാലയയിലെ ജനങ്ങളെ സഹായിക്കാന്‍ തന്റെ പാര്‍ട്ടി ആഗ്രഹിക്കുന്നുവെന്നും മമത ബാനര്‍ജി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മേളനത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ മേഘാലയയെയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അവഗണിക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *