ഡൽഹിയിൽ പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ സ്കൂട്ടറിലെത്തിയവരുടെ ആസിഡ് ആക്രമണം
ഡൽഹിയിലെ ദ്വാരകയിൽ 17 വയസ്സുകാരിക്ക് നേരെ ആസിഡ് ആക്രമണം. രാവിലെ ഒമ്പതിന് സ്കൂട്ടറിലെത്തിയ രണ്ടംഗസംഘമാണ് പെൺകുട്ടിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. നമ്പർ ബോർഡ് ഇല്ലാത്ത സ്കൂട്ടറിലാണ് അക്രമി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടി.
ആക്രമണത്തിന് ഇരയായ പ്ലസ്ടു വിദ്യാർത്ഥിനി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസും വനിതാ കമ്മിഷൻ പ്രതിനിധികളും ആശുപത്രിയിലെത്തിയിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സംഘത്തിലെ രണ്ടാമനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
രണ്ട് പ്രതികളെയും പിടികൂടിയ ശേഷമേ ആക്രമണത്തിന് പിന്നിലെ കാരണം കണ്ടത്താനാകൂവെന്നും പൊലീസ് പറഞ്ഞു. ഡൽഹിയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ ആക്രമണ സംഭവങ്ങൾ ആവർത്തിക്കുകയാണ്.