Thursday, January 9, 2025
National

തുറക്കാനാകില്ല; നിസാമുദ്ദീൻ മർക്കസ് ഇപ്പോഴും അന്വേഷണത്തിന്റെ ഭാഗമാണ്, ഉടമസ്ഥാവകാശത്തിലും തർക്കം: കേന്ദ്രം കോടതിയിൽ

 

ഡൽഹി: ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസ് പൊതു പ്രവേശനത്തിനായി വീണ്ടും തുറക്കുന്നതിനെ എതിർത്തു സത്യവാങ്മൂലം നൽകി ഡൽഹി പോലീസ്. നിസാമുദ്ദീൻ മർക്കസ് ഇപ്പോഴും നടക്കുന്ന ചില അന്വേഷണങ്ങളുടെ ഭാഗമാണെന്ന് വ്യക്തമാക്കി. നിസാമുദ്ദീൻ മർക്കസ് വീണ്ടും തുറക്കാനും അതിന്റെ യഥാർത്ഥ സ്വഭാവം പുന സ്ഥാപിക്കാനും ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ഹർജിക്ക് മറുപടി നൽകാൻ കോടതി കേന്ദ്രത്തോടും ഡൽഹി പോലീസിനോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്മേൽ ആയിരുന്നു പോലീസിന്റെ സത്യവാങ്മൂലം. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളിൽ നയതന്ത്രപരമായ പരിഗണനകൾ ഉൾപ്പെടുന്ന ‘അതിർത്തി കടന്നുള്ള പ്രത്യാഘാതങ്ങൾ’ ഉണ്ടെന്ന് സത്യവാങ്മൂലം പ്രസ്താവിച്ചു. കോവിഡ് -19പ്രോട്ടോക്കോളുകൾ നിലവിലുണ്ടായിരുന്നിട്ടും കഴിഞ്ഞ വർഷം തബ്ലീഗി ജമാഅത്ത് സമ്മേളനം മർക്കസിൽ നടന്നു. കഴിഞ്ഞ വർഷം മാർച്ച് 31 ന് ഡൽഹി പോലീസ് നിസാമുദ്ദീൻ മർക്കസ് സീൽ ചെയ്തു.

മറുപടിയിൽ, കേന്ദ്രം പറഞ്ഞു, ‘മർക്കസിന്റെയും മസ്ജിദിന്റെയും സംഘാടകർ ഒരു എഫ്ഐആറിൽ അന്വേഷണം നേരിടുന്നു എന്ന വസ്തുത കണക്കിലെടുത്ത് ഇപ്പോൾ ഈ പരിസരം പൂട്ടിയിട്ടിരിക്കുകയാണ്. ഉടമസ്ഥാവകാശ രേഖകൾ നൽകുന്നതിന് മസ്ജിദ് ബംഗ്ലേവലി മർക്കസ്, കാശിഫ്-ഉൽ-ഉലൂം മദർസ, ബസ്തി നിസാമുദ്ദീൻ എന്നിവയുമായി ബന്ധപ്പെട്ട പ്ലോട്ടുകൾ/പ്ലോട്ടുകളുടെ വിശദാംശങ്ങൾ തേടിക്കൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്.’

Leave a Reply

Your email address will not be published. Required fields are marked *