ഡൽഹിയിൽ വിദ്യാർത്ഥി നദിയിൽ ചാടി ആത്മഹത്യ ചെയ്തു
ദേശീയ തലസ്ഥാനത്തെ തിമർപൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സിഗ്നേച്ചർ പാലത്തിൽ നിന്ന് യമുന നദിയിലേക്ക് ചാടിയാണ് ആത്മഹത്യ. രജത് എന്നയാളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.
രജത് തന്റെ കുടുംബത്തോടൊപ്പം (അച്ഛൻ, അമ്മ, രണ്ട് സഹോദരിമാർ) ഡൽഹിയിലെ കരവാൽ നഗർ ഏരിയയിലാണ് താമസിച്ചിരുന്നത്. പഠനത്തിന് പുറമേ കരോൾ ബാഗിൽ ജോലി ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ ഇയാൾ യമുനയിൽ ചാടുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല.
യമുനയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുങ്ങൽ വിദഗ്ധരെ വിന്യസിച്ചിരുന്നു. രജത് വീഴുന്നത് കണ്ട്, ഇവർ വെള്ളത്തിലേക്ക് ചാടി രക്ഷിക്കുകയുമായിരുന്നുവെങ്കിലും, അപ്പോഴേക്കും രജത് മുങ്ങിമരിച്ചിരുന്നു. അതേസമയം കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.