രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു
മുംബൈ:പ്രമുഖ ഓഹരി നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു മരണം.രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമാണ് ഇന്ത്യയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാല. ഫോര്‍ബ്സ് മാസികയുടെ പട്ടികയില്‍ ഇന്ത്യയിലെ 48-ാമത്തെ സമ്പന്നനാണ് ജുന്‍ജുന്‍വാല. അടുത്തിടെ ആകാശ് എയറിനൊപ്പം വ്യോമയാന വ്യവസായത്തിലേക്കും കടന്നു. ആപ്‌ടെക് ലിമിറ്റഡിന്റെയും ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ചെയര്‍മാനായിരുന്നു.
മുംബൈയിലെ മാര്‍വാഡി കുടുംബത്തില്‍ ജനിച്ച ജുന്‍ജുന്‍വാലയ്ക്ക് ഇന്ന് കൈവശമുള്ള ഓഹരിയുടെ മതിപ്പ് വില ഏകദേശം 25,000 കോടി വരും. ആസ്തി 41,000 കോടിക്ക് മേലെയും.