മുംബൈ സീനിയര്‍ ടീമിനായി അരങ്ങേറി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ഇനി ഐ.പി.എല്ലിലേക്കും
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനക്കെതിരായ പോരാട്ടത്തിലാണ് അര്‍ജുനും നറുക്ക് വീണത്.
മുംബൈ സീനിയര്‍ ടീമില്‍ ആദ്യമാണെങ്കിലും ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ച് അര്‍ജുന് പരിചയമുണ്ട്. മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറിയതോടെ 21കാരനായ അര്‍ജുന് ഐ.പി.എല്‍ താര ലേലത്തിനുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനും യോഗ്യത നേടി.
അടുത്ത സീസണിലെ ഐ.പി.എല്ലില്‍ താരത്തെ കാണാനാകുമെന്നാണ് പ്രതീക്ഷ. സൂര്യകുമാര്‍ യാദവാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ നയിക്കുന്നത്.
ഡല്‍ഹി, ഹരിയാന, കേരളം, ആന്ധ്ര ഉള്‍പ്പെട്ട ഗ്രൂപ്പ് ഇ ലാണ് മുംബൈ കളിക്കുന്നത്. ശിവം ദുബെ, ധവാല്‍ കുല്‍ക്കര്‍ണി, യശസ്വി ജയ്സ്വാള്‍ തുടങ്ങിയവരാണ് ടീമിലെ പ്രധാന താരങ്ങള്‍