രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു;സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള 10 പേർക്ക് പൊലീസ് മെഡലും ലഭിക്കും
സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും ഡയറക്ടർ ജനറൽ യോഗേഷ് ഗുപ്‌ത വിശിഷ്ട സേവനത്തിനുള്ള പുരസ്കാരത്തിന് അർഹനായി. സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള 10 പേർക്ക് പൊലീസ് മെഡലും ലഭിക്കും.
തിരുവനന്തപുരം റേഞ്ച് ഐ.ജി സ്പർജൻ കുമാർ ഐ.പി.എസ്, എസ്.പി കൃഷ്ണകുമാർ ബാലകൃഷ്ണ പിള്ള, എറണാകുളം എസ്.പി ടോമി സെബാസ്റ്റ്യൻ, മലപ്പുറം എസ്.ഐ പി.വി സിന്ധു അടക്കമുള്ള ഉദ്യോഗസ്ഥരാണ് പൊലീസ് മെഡലിന് അർഹരായത്.
ജി സ്പര്‍ജന്‍ കുമാര്‍, ടി കൃഷ്ണ കുമാര്‍, ടോമി സെബാസ്റ്റ്യന്‍, അശോകന്‍ അപ്പുക്കുട്ടന്‍, അരുണ്‍ കുമാര്‍ സുകുമാരന്‍, ഡി സജി കുമാര്‍, ഗണേശന്‍ വി കെ, സിന്ധു വി പി, സന്തോഷ് കുമാര്‍ എസ്, സി എം സതീശന്‍, എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ അര്‍ഹരായത്.
അഗ്‌നി ശമന സേനാംഗങ്ങള്‍ക്കുള്ള മെഡലിന് കേരളത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. സിബിഐയിലെ മലയാളി ഉദ്യോഗസ്ഥന്‍ മനോജ് ശശിധരന് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹനായി.