Monday, January 6, 2025
National

‘അഴിമതി’ ഇനി അൺ-പാർലമെൻറ്ററി പദം; വാക്ക് വിലക്കി പാർലമെന്‍റ്

അഴിമതി ഇനി അൺ പാർലമെൻററി പദം. പുതിയ കൈപ്പുസ്തകം പുറത്തിറക്കി.അഴിമതിയെന്ന വാക്ക് വിലക്കി പാർലമെന്‍റ്. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ വാക്കുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ കൈപ്പുസ്തകത്തിലാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉള്ളത്. വര്‍ഷകാല സമ്മേളനം മുതൽ പ്രാബല്യത്തിൽ.

65 പദങ്ങൾക്കാണ് വിലക്ക്. പാർലമെന്ററികാര്യ വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം കൈക്കൊണ്ടത്. ‘അഴിമതി’ നേരത്തെ തന്നെ അൺ പാർലമെൻററി ആയിരുന്നു പക്ഷെ ഇത് ഉപയോഗിക്കുന്നതിൽ വിലക്ക് ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വ്യക്തത വരുത്തേണ്ടത് ലോക്‌സഭ സ്‌പീക്കറോ, രാജ്യസഭ ചെയർമാനോ ആയിരിക്കും. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെയുള്ള പ്രതിഷേധം അറിയിച്ചു.

2020-ലെ കോമൺവെൽത്ത് പാർലമെന്റുകളിൽ അനുവദനീയമല്ലാത്തവ കൂടാതെ, 2021-ൽ ഇന്ത്യയിലെ ലോക്‌സഭ, രാജ്യസഭ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിൽ അൺപാർലമെന്ററിയായി പ്രഖ്യാപിച്ച വാക്കുകളുടെയും പ്രയോഗങ്ങളുടെയും പരാമർശങ്ങൾ സമാഹാരത്തിൽ അടങ്ങിയിരിക്കുന്നു. പാർലമെന്ററി നടപടിക്രമങ്ങൾക്കിടെ സംസാരിക്കുന്ന മറ്റ് പദപ്രയോഗങ്ങളുമായി കൂട്ടിച്ചേർത്ത് വായിക്കുന്നില്ലെങ്കിൽ ചില കീവേഡുകൾ അൺപാർലമെന്ററിയായി ദൃശ്യമാകില്ലെന്ന് പട്ടികയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *