തീവ്രവാദ ബന്ധം: കാശ്മീരിലെ പുൽവാമയിൽ നാല് യുവാക്കൾ പിടിയിൽ
കാശ്മീരിലെ പുൽവാമയിൽ നാല് യുവാക്കളെ തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തു. പുൽവാമ ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവർ ജെയ്‌ഷെ മുഹമ്മദ് പ്രവർത്തകരാണെന്ന് പോലീസ് ആരോപിച്ചു.
പുൽവാമയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ ഒരു ജെയ്‌ഷെ മുഹമ്മദ് ഭീകരനെ സൈന്യം കൊലപ്പെടുത്തിയിരുന്നു. പ്രദേശത്തെ മദ്രസയിൽ ഒളിച്ചിരുന്ന ഭീകരനെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്്
തീവ്രവാദികൾക്ക് സഹായം എത്തിച്ചു നൽകിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഇംതിയാസ് അഹമ്മദ് റാത്തർ, മദ്രസ അഡ്മിനിസ്‌ട്രേറ്റർ അഹമ്മദ് മാലിക്, റായീസ് അഹമ്മദ് ഷെയ്ക്ക്, യാവർ റാഷിദ് ഗനി എന്നിവരാണ് അറസ്റ്റിലായത്.