ഛത്തിസ്ഗഢിൽ നക്‌സൽ ആക്രമണം; ഐടിബിപി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ഛത്തിസ്ഗഢിലെ നാരായൺപൂരിൽ നക്‌സൽ ആക്രമണത്തിൽ ഐടിബിപി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഐഇഡി സ്‌ഫോടനമാണ് നടന്നത്. ഒരു ജവാന് സ്‌ഫോടനത്തിൽ പരുക്കേറ്റു. ഇദ്ദേഹത്തെ റായ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐടിബിപിയുടെ സോൻപൂർ ക്യാമ്പിന് മൂന്ന് കിലോമീറ്റർ അകലെയാണ് സ്‌ഫോടനം നടന്നത്.
ഐടിബിപി 53ാം ബറ്റാലിയൻ സംഘം റോഡ് നിർമാണ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി എത്തിയതായിരുന്നു. ഇതിനിടെയാണ് നക്‌സലുകൾ പതിയിരുന്ന് ആക്രമിച്ചതെന്ന് ഐടിബിപി അറിയിച്ചു. കൊല്ലപ്പെട്ടത് ഐടിബിപിയുടെ അസി. സബ് ഇൻസ്‌പെക്ടറായ രാജേന്ദ്ര സിംഗാണ്. കോൺസ്റ്റബിൾ മഹേഷിനാണ് പരുക്കേറ്റത്.