രാത്രിയിലും മഞ്ഞ് വീഴ്ച : ജോഷിമഠിൽ ഭീതി
ജോഷിമഠിൽ ഭൗമപ്രതിഭാസത്തെ തുടർന്നുണ്ടായ ആശങ്ക അനുനിമിഷം വർദ്ധിക്കുകയാണ്. രാത്രിയിലും മഴയും മഞ്ഞു വീഴ്ചയും ഉണ്ടായതിന്റെ ഭീതിയിലാണ് ജനങ്ങൾ.
കഴിഞ്ഞ ദിവസം മഴക്ക് പിന്നാലെ കെട്ടിടങ്ങളിൽ പുതിയ വിള്ളലുകൾ രൂപപ്പെട്ടിരുന്നു. ആശങ്കയെ തുടർന്ന് കെടുപാടുകൾ സംഭവിക്കാത്ത വീടുകളിൽ നിന്നു പോലും ആളുകൾ ഒഴിഞ്ഞ് പോകുകയാണ്.
പ്രശ്ന ബാധിതരായ കുടുംബങ്ങൾക്ക് അടുത്ത ആറു മാസത്തേക്ക്,വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ ഒഴിവാക്കാൻ ഇന്നലെ ചേർന്ന മന്ത്രി സഭ യോഗം തീരുമാനിച്ചിരുന്നു. പ്രശ്ന ബാധിതർക്കുള്ള ഇടക്കാല നഷ്ട പരിഹാരവും, ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്യാൻ ആരംഭിച്ചു.
അതേസമയം, എൻടിപിസിക്കെതിരായ പ്രതിഷേധം നാട്ടുകാർ ശക്തമാക്കിയിട്ടുണ്ട്.