ബംഗാൾ ട്രെയിൻ അപകടം: മരിച്ചവരുടെ എണ്ണം 9 ആയി; 36 പേർ ചികിത്സയിൽ
പശ്ചിമ ബംഗാളിൽ ഇന്നലെയുണ്ടായ ട്രെയിനപകടത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. 36 പേർ പരിക്കുകളോടെ നോർത്ത് ബംഗാൾ മെഡിക്കൽ കോളജിലും സിലിഗുരിയിലെ ആശുപത്രിയിലും ചികിത്സയിലാണ്.. ജൽപൈഗുരിയിലെ മൈനഗുരിയിലാണ് ബിക്കാനീർ-ഗുഹാവത്തി എക്സ്പ്രസിന്റെ 12 കോച്ചുകൾ പാളം തെറ്റി അപകടമുണ്ടായത്.
ബിക്കാനീറിൽ നിന്നൂം ഗുവാഹത്തിയിലേക്ക് പോയ ട്രെയിൻ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടത്തിൽപെട്ടത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനിനി വൈഷ്ണവ് ഇന്ന് അപകട സ്ഥലം സന്ദർശിക്കുന്നുണ്ട്. അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രുപയും നിസാര പരിക്കുള്ളവർക്ക് 25,000 രുപയും കേന്ദ്രം ധനസഹായം പ്രഖ്യാപിച്ചു.