നരേന്ദ്ര മോദിക്കെതിരെ പ്രകോപന പ്രസംഗം; മധ്യപ്രദേശില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ രാജ പട്ടേരിയയാണ് അറസ്റ്റിലായത്.
‘ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തില്‍ മോദി ജനങ്ങളെ ഭിന്നിപ്പിക്കും. ദളിത്, ഗോത്രവര്‍ഗ, ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാക്കും. ഭരണഘടനയെ സംരക്ഷിക്കണമെങ്കില്‍ മോദിയെ കൊല്ലാന്‍ തയ്യാറായിക്കോളൂ’, എന്നായിരുന്നു പട്ടേരിയയുടെ വിവാദ പ്രസംഗം.കോണ്‍ഗ്രസിന്റെ പൊതുയോഗത്തിലായിരുന്നു പരാമര്‍ശം.
അതേസമയം മോദിയെ തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തുക എന്നാണ് ഉദ്ദേശിച്ചത് എന്ന് പട്ടേരിയ പിന്നീട് വിശദീകരിച്ചു. ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് വീട്ടിലെത്തിയാണ് രാജ പട്ടേരിയയെ അറസ്റ്റ് ചെയ്തത്