Monday, January 6, 2025
National

മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള ആയുഷ്മാന്‍ ഭവ ക്യാംപെയിന്‍ ഉദ്ഘാടനം ഇന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഉദ്ഘാടനം ഇന്ന്. ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആയുഷ്മാന്‍ ഭവ ക്യാംപെയിനാണ് ഇന്ന് ആദ്യമായി ഉദ്ഘാടനം ചെയ്യപ്പെടുക. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ക്യാംപെയിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി വരെ ക്യാംപെയിനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും

രാജ്യവ്യാപകമായ സമഗ്രമായ ആരോഗ്യ സംരക്ഷണ സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന എല്ലാ ആരോഗ്യ സംരക്ഷണ പദ്ധതികളും അര്‍ഹതപ്പെട്ടവരിലേക്ക് ഗ്രാമനഗരഭേദമന്യേഎത്തിച്ചേരുന്നുവെന്ന് പദ്ധതി ഉറപ്പാക്കും എന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *