മധ്യപ്രദേശിലെ തേനീച്ച ആക്രമണത്തിൽ ഒരു മരണം, 4 പേർക്ക് പരുക്ക്
മധ്യപ്രദേശിലുണ്ടായ തേനീച്ച ആക്രമണത്തിൽ ഒരു മരണം. നാലുപേർക്ക് പരുക്കേറ്റു. മധ്യ പ്രദേശിലെ ധാർ ജില്ലയിൽ ശനിയഴ്ച വൈകിട്ടാണ് സംഭവം. ഒരു ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നവർക്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോന്ദർ സിംഗ് എന്നയാൾ അവിടെ വച്ച് തന്നെ മരിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.