രാജ്യത്ത് കൊവിഡ് രോഗികള്‍ 24 ലക്ഷത്തിലേക്ക്
ഇതുവരെ റിപോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 24 ലക്ഷത്തോടടുത്തു. ഇന്ന് മാത്രം 66,999 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇതുവരെ രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് ബാധ 56,386 ആയിരുന്നു. നിലവില്‍ രാജ്യത്ത് 23,96,638 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,53,622 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 16,95,982 പേര്‍ രോഗമുക്തരായി.